Sorry, you need to enable JavaScript to visit this website.

മിത്ത് വിവാദത്തിലെ മുറിവുണങ്ങിയിട്ടില്ലെന്ന് എൻ.എസ്.എസ്

കോട്ടയം- മിത്തു വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് ദുർവ്യാഖ്യാനിക്കപ്പെട്ടുവെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയ ജെയ്ക് സി. തോമസിനെ സ്വീകരിച്ചത് സ്ഥാനാർഥിയായത് കൊണ്ടു മാത്രമാണ്. സ്ഥാനാർഥികൾ കാണാനെത്തുന്നത് സാധാരണയാണ്. അവർ വന്നാൽ തങ്ങൾ സ്വീകരിക്കും. അത് സാധാരണമാണ്. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. ഇവിടെ ഒരു ഭരണമാറ്റം ജനം ആവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരുന്നു. എൻ.എസ്.എസ് എന്ന സംഘടനയുടേതായിരുന്നില്ല. ഒന്നിന്റെ പേരിലും എൻ.എസ്.എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്റെ പരാമർശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും മിത്ത് വിവാദത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Latest News