ഗ്യാന്‍വാപി മസ്ജിദ് മാതൃകയില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും ശാസ്ത്രീയ പരിശോധന വേണമെന്ന് ഹരജി

ന്യൂദല്‍ഹി-ഗ്യാന്‍വാപി മസ്ജിദിന്റെ മാതൃകയില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും ശാസ്ത്രീയ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി.  ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ജന്‍മഭൂമി തകര്‍ത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹരജിയിലെ ആരോപണം. ശസ്ത്രീയ പരിശോധന വേണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് നേരത്തെ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ഈ ആവശ്യം തള്ളിയതോടെയാണ് ട്രസ്റ്റ് സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു ഹരജി നിലനില്‍ക്കുമോ ഇല്ലയോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജയന്ത് ബാനര്‍ജി അധ്യക്ഷനായ ബഞ്ച് ഹരജി തള്ളിയത്. കേസിലെ മറ്റൊരു ഭാഗവും ഈ ഘട്ടത്തില്‍ പരിഗണിക്കരുതെന്നും ബഞ്ച് ഉത്തരവിട്ടിരുന്നു. ഹരജിയെ മസ്ജിദ് കമ്മിറ്റിയും സുന്നി വഖഫ് ബോര്‍ഡും സിവില്‍ കോടതിയിലും ഹൈക്കോടതിയിലും എതിര്‍ത്തിരുന്നു. 

Latest News