Sorry, you need to enable JavaScript to visit this website.

മാനന്തവാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഭാഗം തകർന്നു

മാനന്തവാടി-തീപ്പിടിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഭാഗം തകർന്നു. പീച്ചങ്കോട് കുന്നമംഗം വർഗീസിന്റെ വീട്ടിലെ സിലിണ്ടറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ തീപ്പിടിത്തം ഉണ്ടായി. ഇവിടെനിന്നാണ് സിലിണ്ടറിലേക്ക് തീ പടർന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അഗ്നി-രക്ഷാസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Latest News