ഓണ വിപണി ലക്ഷ്യമിട്ട് വിവിധ കാമ്പയിനുകളുമായി പ്രമുഖ ഹോം അപ്ലയൻസസ് ഗ്രൂപ്പായ ഹാവൽസ് ഇന്ത്യ. ഹാവൽസിന്റെ ലോയ്ഡ് എസ്റ്റലോ വാഷിംഗ് മെഷീൻ, ലോയ്ഡ്‌സ് റഫ്രിജറേറ്റർ എന്നിവയുടെ പ്രചാരണാർത്ഥമാണ് വാ മോനെ ദിനേശാ കമ്പയിൻ സംഘടിപ്പിക്കുന്നത്. എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എ.സി തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നവർക്ക് വിവിധ ഫിനാൻസ് സ്‌കീമുകൾ, അധിക വാറണ്ടി, ആകർഷകമായ സമ്മാനങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 25,000 രൂപ വരെ ഉറപ്പായ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കും. ഓഗസ്റ്റ് അവസാനം വരെ ഓഫറുകൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ ഹാവൽസിന്റെ കിച്ചൻ അപ്ലയൻസസിനും ഓഫറുകളുണ്ട്.