Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിമാചലിൽ മണ്ണിടിച്ചിലിൽ ക്ഷേത്രം തകർന്ന് ഒമ്പത് മരണം; കൂടുതൽ പേർ കുടുങ്ങിയതായി സംശയം

ഷിംല- കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിലെ ഷിംലയിൽ ശിവക്ഷേത്രം തകർന്ന് ഒമ്പത് പേർ മരിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സിഖു പറഞ്ഞു. സമ്മർ ഹിൽ മേഖലയിലെ ക്ഷേത്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഡസൻ കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു, പോലീസും ദുരന്ത പ്രതികരണ സേനയും (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം തുടരുകയാണ്

സാവനത്തോടനുബന്ധിച്ച് പ്രാർഥനകൾ അർപ്പിക്കാൻ ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയിരുന്നു. സംഭവം നടക്കുമ്പോൾ 50 ഓളം പേർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി  ഉദ്യോഗസ്ഥൻ പറഞ്ഞു.ഇനിയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി പ്രാദേശിക ഭരണകൂടം അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest News