പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്,  ഐ ജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിലെത്തില്ല

തിരുവനന്തപുരം-മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്ന് ഇഡിക്ക്  മുന്നില്‍ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ഐ ജി ലക്ഷ്മണ ഹാജരായിരുന്നില്ല.

Latest News