ഹവായി തീ പിടുത്തം; മരിച്ചവര്‍ 93 ആയി

ഹോണോലുലു- ഹവായ് ദ്വീപിലെ മൗവിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആളുകളെ ഇനിയും കണ്ടെത്താനുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200ലേറെ കെട്ടിടങ്ങളാണ് അഗ്‌നിക്കിരയായത്. ലഹൈന പട്ടണത്തില്‍ തീ അപകടകരമായി പടരുന്നതിനു മുന്‍പ് അപായ സൈറണ്‍ മുഴക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും ബന്ധം വിച്ഛേദിക്കപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News