കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു

പ്രതീകാത്മക ചിത്രം

കോഴിക്കോട് -  കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. കാലുകളുടെ ഭാഗമാണ് റോഡരുക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ  കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച്  ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

 

Latest News