Sorry, you need to enable JavaScript to visit this website.

പോലീസ് സ്റ്റേഷൻ ബോംബിട്ടു തകർക്കുന്ന  ദൃശ്യം നിർമിച്ച യുവാക്കൾ അറസ്റ്റിൽ 

മേലാറ്റൂർ (മലപ്പുറം)-പോലീസ് സ്റ്റേഷൻ ബോംബിട്ടു തകർക്കുന്ന ദൃശ്യം നിർമിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാക്കൾ അറസ്റ്റിൽ. മേലാറ്റൂർ പോലീസ് സ്റ്റേഷൻ ബോംബിട്ട് തകർക്കുന്ന വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രൻ വീട്ടിൽ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടിൽ സലിം ജിഷദിയാൻ (20), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസിൻ (19), മേലേടത്ത് സൽമാൻ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റു ചെയ്തത്. ലഹള സൃഷ്ടിക്കൽ, സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. അഞ്ചുപേരെയും ജാമ്യത്തിൽ വിട്ടു. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ രഞ്ജിത്ത്, എസ്.ഐ ഷെരീഫ്, സി.പി.ഒമാരായ രാജൻ, സുരേന്ദ്രബാബു, വിനോദ്, രാഗേഷ് ചന്ദ്ര എന്നിവരാണ് പ്രതികളെ പിടികൂടിയത്.
 

Latest News