അല്‍ ഉലയിലെ പുരാവസ്തു ഉച്ചകോടി ചരിത്രമാകും

അല്‍ ഉല- അടുത്ത മാസം 13 മുതല്‍ 15 വരെ അല്‍ ഉലയില്‍ നടക്കുന്ന രാജ്യാന്തര പുരാവസ്തു ഉച്ചകോടി അല്‍ ഉലയുടെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകും. റോയല്‍ കമീഷന്‍ ഓഫ് അല്‍ ഉലയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പുരാവസ്തു ഗവേഷണം, സാംസ്‌കാരിക പാരമ്പര്യ ഗവേഷണം എന്നിവയിലെ അന്താരാഷ്ട്ര വിദഗ്ധരുടെ സംഗമമായിരിക്കും ത്രിദിന സമ്മേളനം. ശാസ്ത്രീയ സംവാദങ്ങള്‍, നൂതന കണ്ടുപിടിത്തങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിക്കുന്ന ഉച്ചകോടിയില്‍ 60 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രധാന ഉച്ചകോടിക്ക് സമാന്തരമായി ഫ്യൂച്ചര്‍ ഫോറം എന്ന സമ്മേളനവും സംഘടിപ്പിക്കും. ഇത് രാജ്യത്തും പുറത്തുമുള്ള വിദഗ്ധരെ സംഘടിപ്പിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ റിയാദില്‍ നടക്കുന്ന യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നാല്‍പത്തഞ്ചാം സെഷനും ഉച്ചകോടി ശക്തിപകരും.

 

Latest News