സംവിധായകന്‍ സിദ്ദീഖിന്റെ ഓര്‍മ്മകളില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ച് സഹപാഠികള്‍

കൊച്ചി- മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ഹാളില്‍ സിദ്ദീഖിന്റെ ക്ലാസ്സ്മേറ്റ്‌സ് ഒത്തുകൂടി ഓര്‍മ്മകള്‍ പങ്കുവച്ചു. സിദ്ദീഖിന്റെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് അനുസ്മരണ സമ്മേളനം ആരംഭിച്ചു. 

കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനും എഴുത്തുകാരനുമായ എം. വി. ബെന്നി, ഓള്‍ഡ് സ്റ്റുഡന്റസ് പ്രസിഡന്റ് സി. ഐ. സി. സി. ജയചന്ദ്രന്‍, സെക്രട്ടറി എ. കെ. രാജന്‍, ഷീബാ തോമസ്, രാജേശ്വരി കെ. കെ, ഉണ്ണികൃഷ്ണ പിള്ള, എം. വി. ഷീബ, ബേബി സി. വി, രമാബാലന്‍, ഇന്ദിര ഉണ്ണി, എം. വി. ജോസ്, ഗ്രേസ് ജേക്കബ്, സലീല നന്ദകുമാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Latest News