കൂടുതല്‍ അവകാശവാദങ്ങള്‍ക്കില്ല, ചര്‍ച്ച ചെയ്യേണ്ടത് ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെന്ന് ജയ്ക് സി തോമസ്

കോട്ടയം - കൂടുതല്‍ അവകാശവാദങ്ങള്‍ക്കില്ലെന്നും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. സ്ഥാനാര്‍ത്ഥിയായി സി പി എം സംസ്ഥാന സെക്രട്ടറി പ്രഖ്യപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം വന്നതോടെ പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ജെയ്ക്കിന് വേണ്ടി പ്രചാരണങ്ങളുമായി രംഗത്തിറങ്ങി. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു.

 

 

Latest News