Sorry, you need to enable JavaScript to visit this website.

ജയ്ക് സി തോമസിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി പി എം പ്രഖ്യാപിച്ചു

കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി പി എം  ഔദ്യോഗികമായി പ്രഖ്യാപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളി മണ്ഡലത്തില്‍ ജെയ്ക് സി തോമസിന് ഇത് മൂന്നാം ഊഴമാണ്. സി പിം കോട്ടയും ജില്ലാ കമ്മറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ജെയ്ക് സി തോമസിന്റെ പേര് മാത്രമാണ് സി പി എം സംസ്ഥാന കമ്മറ്റിക്ക് ശുപാര്‍ശ ചെ്തതത്. സംസ്ഥാന കമ്മറ്റിയും സെക്രട്ടറിയേറ്റും ഇത് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാര്‍ത്ഥിയെയും ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.

 

Latest News