വിടവാങ്ങിയത് മാപ്പിളപ്പാട്ടിന്റെ മലയാളക്കരയിലെ സുല്‍ത്താന

കോഴിക്കോട് - മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അന്തരിച്ച വിളയില്‍ ഫസീലയുടേത്. മാപ്പിളപ്പാട്ടിന്റെ മലയാളക്കരയിലെ സുല്‍ത്താനയാണ് അവര്‍. അരനൂറ്റാണ്ടിലേറെക്കാലം എണ്ണിയാലൊടുങ്ങാത്ത വേദികളില്‍ അവര്‍ മാപ്പിളപ്പാട്ടുകള്‍ അവതരിച്ചു. മാപ്പിള്ളപ്പാടിനെ ജനകീയകലയാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അവര്‍ വഹിച്ചത്.  വിളയില്‍ വത്സല എന്നറിയപ്പെട്ടിരുന്ന അവര്‍ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത . മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തില്‍ പി ടി അബ്ദുള്‍റഹ്‌മാന്റെ രചനയായ അഹദവനായ പെരിയോനെ എന്ന ഗാനം എം എസ് വിശ്വനാഥിന്റെ സംഗീത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ ആലപിച്ചിട്ടുണ്ട്.1970ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിളയില്‍ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് ഫസീലയെ മാപ്പിളപ്പാട്ട് രംഗത്തേത്ത് എത്തിക്കുന്നത്. കിരികിരി ചെരിപ്പുമായി, ആമിന ബീവിക്കോമന മകനായ്, ഹജ്ജിന്റെ രാവില്‍ തുടങ്ങിയ നിരവധി പാട്ടുകള്‍ ഫസീല അവതരിപ്പിച്ചു. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂര്‍ പഞ്ചായത്ത് സ്വദേശിയാണ്. കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

 

Latest News