പത്തനംതിട്ട- ബാർബർ ഷോപ്പിലെത്തിയ ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര മണലൂർ മേലേ പുത്തൻവീട്ടിൽ ചന്ദ്രൻ (62) ആണ് പിടിയിലായത്. പ്രതിയുടെ ബാർബർ ഷോപ്പിൽ മുടിവെട്ടിക്കാൻ എത്തിയ പതിനൊന്നു വയസുകാരെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.