മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിക്കാരന്‍ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് പറഞ്ഞു.  കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ ഹര്‍ജിക്കാരന് എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകുമെന്നും ലോകായുക്ത പറഞ്ഞു.  ഹര്‍ജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ലോകായുക്ത രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ഡിവിഷന്‍ ബഞ്ചിന്റെ  ഉത്തരവില്‍ വ്യക്തത വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഡിവിഷന്‍ ബഞ്ച് ഉത്തരവ് ഹര്‍ജിക്കാരന്റെ  അഭിഭാഷകനെ കൊണ്ട് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിക്കുകയും ചെയ്തു. 

 

Latest News