പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂവെന്നും അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും ജെയ്ക് സി തോമസ്

കോട്ടയം - പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂവെന്നും അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും  പുതുപ്പള്ളിയിലെ നിയുക്ത എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ശൈലിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകും. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇവിടെ വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല നടക്കുന്നതെന്നും രാഷ്ട്രീയം തന്നെയാണ് ഇവിടെ വിഷയമെന്നും ജയ്ക് സി തോമസ് പ്രതികരിച്ചു

 

Latest News