Sorry, you need to enable JavaScript to visit this website.

കടം വാങ്ങിയാണെങ്കിലും ഓണത്തിനായി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം - കടം വാങ്ങിയാണെങ്കിലും ഓണത്തിനായി ഈ മാസം 18 ന് മുന്‍പ് തന്നെ അവശ്യ സാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.  സപ്ലൈക്കോയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയില്‍ അവശ്യ സാധനങ്ങള്‍ കിട്ടാത്തതിനെച്ചൊല്ലി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓണത്തിന് മുന്‍പ് സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത്. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest News