ഉത്തര്‍പ്രദേശില്‍ ബൈക്കിലെത്തിയ സംഘം ബി ജെ പി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ - ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവ് വെടിയേറ്റ് മരിച്ചു. കിസാന്‍ മോര്‍ച്ച നേതാവ് അനൂജ് ചൗധരി( 34)യെയാണ് മൊറാദാബാദില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്. ചൗധരിക്ക് നേരെ അക്രമികള്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തു.  ഉടന്‍ ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ  സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

 

Latest News