പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടികൊണ്ടുപോയി കാല്‍ അടിച്ചൊടിച്ച് വഴിയില്‍ തള്ളി

കൊച്ചി - ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി ബന്ധപ്പെട്ടുള്ള പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് ആലുവയില്‍ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. യുവാവിന്റെ കാല്‍ അടിച്ചൊടിച്ച് വഴിയില്‍ തള്ളുകയാണുണ്ടായത്. എഡ്വിന്‍ ജോണ്‍സന്‍ എന്നയാളുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ബിലാലിന്റെ  കുടുംബം ആരോപിക്കുന്നത്. എന്നാല്‍, പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്ന് പൊലീസ് പറയുന്നു.

 

Latest News