Sorry, you need to enable JavaScript to visit this website.

ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ ടോയ്ലെറ്റിൽ 85 ലക്ഷത്തിന്റെ സ്വർണം

കൊച്ചി- നെടുമ്പാശേരി വിമാനത്താവളത്തിൽ 85 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടിച്ചു. ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ ടോയ്ലെറ്റിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. 

അവകാശികളില്ലാത്ത രണ്ടു ബാഗുകളിലാണ് മിശ്രിത രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നത്. 1709 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്തിലെ ജീവനക്കാരാണ് വിവരം അറിയിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Latest News