Sorry, you need to enable JavaScript to visit this website.

സോനു സൂദിന്റെ സഹായം വീണ്ടും ; വയോധികന്റെ കടം തീർക്കാൻ 12 ലക്ഷം നൽകി

മുംബൈ- ബോളിവുഡ് നടനും ജീവകാരുണ്യ പ്രവർത്തകനുമായ സോനു സൂദിന്റെ സഹായം വീണ്ടും. ബിഹാറിൽ നിന്നുള്ള 65 കാരന് തന്റെ കടങ്ങൾ തീർക്കാനാണ് ഇക്കുറി സോനുവിന്റെ  സഹായം ലഭിച്ചത്.  ഖിലാനന്ദ് ഝാ എന്നയാൾ മുംബൈ വരെ സഞ്ചരിച്ചത്  ഗരീബോ കാ  മിശിഹാ എന്ന് അദ്ദേഹം സ്നേഹത്തോടെ വിളിക്കുന്ന സോനുവിനെ കാണാൻ മാത്രമാണ്. 

ബുദ്ധിമുട്ടുകളും സാമ്പത്തിക ബാധ്യതകളും നിറഞ്ഞ ഝായുടെ കഥയാണ്   സഹായിക്കാൻ സോനുവിനെ പ്രേരിപ്പിച്ചത്.  ഝായുടെ ഭാര്യ മിനോതി പാസ്വാൻ ഈ വർഷമാദ്യം പക്ഷാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.  ഇവരുടെ ചികിൽസാ ചെലവിനായി  വാങ്ങിയ 12 ലക്ഷം അടക്കാൻ ആവശ്യപ്പെട്ട്  കടക്കാർ ഝായെ സമ്മർദത്തിലാക്കിയപ്പോഴാണ്  പകർച്ചവ്യാധി സമയത്ത് ദരിദ്രരെ സഹായിച്ചിരുന്ന സോനുവിന്റെ സഹായം തേടിയത്. 

മകനോടൊപ്പം ഝാ അടുത്തിടെ സോനുവിനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് കണ്ടു.വയോധികന്റെ അവസ്ഥ കേട്ട നടൻ അദ്ദേഹത്തെ സഹായിക്കാൻ ഉടൻ തന്നെ സമ്മതിക്കുകയായിരുന്നു. 

 

Latest News