40 പേര്‍ നാലു ദിവസം തടവിലിട്ട് ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി

ചണ്ഡീഗഡ്- ഹരിയാനയിലെ പഞ്ചകുലയില്‍ ഗസ്റ്റ് ഹൗസില്‍ ജോലി തേടി പോയ യുവതിയെ 40 പേര്‍ നാലു ദിവസം തടങ്കലിലിട്ട് ബലാല്‍സംഗത്തിനിരയാക്കിയെന്ന് പരാതി. 22കാരിയായ യുവതിയാണ് പരാതിയുമായി ചണ്ഡീഗഡ് പോലീസിനെ സമീപിച്ചത്. ജുലൈ 15 മുതല്‍ 18 വരെയാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.  പ്രതികളിലൊരാള്‍ തന്റെ ഭര്‍ത്താവിനെ അറിയുന്ന ആളാണെന്നും ഇദ്ദേഹമാണ് ഗസ്റ്റ് ഹൗസില്‍ ജോലി വാഗ്ദാനം ചെയ്തതെന്നും യുവതി പറയുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസിലെത്തിയ തന്നെ തടങ്കലിലിട്ട് 40 പുരുഷന്‍മാര്‍ മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട ഗസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. 


 

Latest News