വിമുക്ത ഭടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവല്ല- വിമുക്തഭടന്‍ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍. തിരുമൂലപുരം കൊല്ലം പറമ്പില്‍ ചിന്നുവില്ലായില്‍ സജി വര്‍ഗ്ഗിസിനെയാണ് (48) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തിനു വെടിയേറ്റ നിലയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് സജി വര്‍ഗ്ഗീസ് ഉണ്ടായിരുന്നത്. പത്ത് വര്‍ഷമായി ഭാര്യയോടും മക്കളോടും അകന്ന് കഴിയുകയാണ് ഇയാള്‍. ഒറ്റയ്ക്ക് താമസിക്കുന്ന സജി വര്‍ഗ്ഗീസ് കോടതിയില്‍ ഹാജരാകേണ്ട ദിവസമായിരുന്നു മരിച്ചത്. കോടതിയില്‍ എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest News