ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി തള്ളി


തിരുവനന്തപുരം - ശസ്ത്രക്രിയക്കിടെ  ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തള്ളി. ഇത് സംബന്ധിച്ച് പോലീസിന്റെ അന്വേഷണം തുടരുമെന്നും ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു. 
ശസ്ത്രിക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക എങ്ങനെ കുടുങ്ങിയെന്ന കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.  2017 നവംബര്‍ 30 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയില്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിട്ടുള്ളത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹര്‍ഷിന.

 

Latest News