മിമിക്രി താരം വിതുര തങ്കച്ചൻ അപകടത്തിൽ പെട്ടു; നെഞ്ചിനും കഴുത്തിനും പരുക്ക്

തിരുവനന്തപുരം - മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തിൽ പരുക്ക്. പരിപാടി അവതരിപ്പിച്ചു മടങ്ങവേ വിതുരയ്ക്ക് സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ജെ.സി.ബിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും കഴുത്തിലുമാണ് പരുക്ക്.

Latest News