ഓണക്കാല ചെലവുകള്‍ക്കായി കേരളം ആയിരം കോടി വായ്പയെടുക്കും 

തിരുവനന്തപുരം- ഓണച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 1000 കോടി വായ്പയെടുക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ വരെ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പരിധിയില്‍ ശേഷിച്ച തുകയാണിത്. 8000 കോടി അധിക വായ്പയ്ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. സഹകരണ ബാങ്കുകളിലോ, ബിവറേജസ് കോര്‍പറേഷന്‍ പോലുള്ള സ്ഥാപനങ്ങളിലോ നിന്ന് ഫണ്ട് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

Latest News