Sorry, you need to enable JavaScript to visit this website.

ഹജിനെത്തിയ മലയാളിയെ കാണാതായിട്ട് ഒരു മാസം; ഊർജിത നീക്കവുമായി കെ.എം.സി.സി

മക്ക- ഈ വർഷത്തെ ഹജിനിടെ കാണാതായ മലയാളിയെ പറ്റി ഒരു മാസം പിന്നിട്ടിട്ടും സൂചനകളില്ല. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ ഹാജിയെ ആണ് കാണാതായിരുന്നത്. മറവി രോഗവും ചെറിയ രീതിയിൽ മാനസിക പ്രശ്‌നങ്ങളുമുള്ള ഇദ്ദേഹത്തെ ഹജ് വേളയിലാണ് കാണാതായത്. നേരത്തെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കുകയാണ് കെ.എം.സി.സി. ഇതിനായി വിവിധ ഭാഷകളിൽ പോസ്റ്ററുകൾ തയ്യാറാക്കി. സൗദിയുടെ മുഴുവൻ മേഖലകളിലും എത്താൻ പാകത്തിലുള്ള പോസ്റ്ററുകളാണ് തയ്യാറാക്കിയത്. 

Latest News