മണിപ്പൂര്‍ കലാപത്തിന്റെ 100 ദിവസങ്ങള്‍: ഡി. സി. സിയുടെ 'മനസാക്ഷിയുടെ മുറവിളി'

കൊച്ചി- പൗരാവകാശ ലംഘനങ്ങളുടെ എല്ലാ അതിര്‍ത്തിയും കടന്ന് കത്തിയെരിയുകയും വംശീയ ഉന്മൂലനത്തിന്റെ 100 ദിവസങ്ങള്‍ പിന്നിടുകയും ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് 'മനസാക്ഷഇയുടെ മുറവിളി' സംഘടിപ്പിക്കുന്നു. ഇന്ത്യക്ക് ആഗോളതലത്തില്‍ നാണക്കേടാണ് മണിപ്പൂരിലെ വംശീയ കലാപം. മണിപ്പൂരിന്റെ മണ്ണില്‍ ചോരയും ഭീതിയും വിതച്ചവരെ തുറന്നുകാണിക്കുന്നതിന്  എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുറിവുണങ്ങാത്ത മണിപ്പൂരിനായി 'മനസാക്ഷിയുടെ
മുറവിളി'  സംഘടിപ്പിക്കുന്നത്. 

ഓഗസ്റ്റ് 11 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് രാജേന്ദ്ര മൈതാനി ഗാന്ധി സ്‌ക്വയറില്‍ നടത്തുന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പങ്കെടുക്കുമെന്ന് ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

Latest News