വിവാഹത്തിൽനിന്ന് പിൻമാറിയ കാമുകിയ കാമുകൻ തല്ലി; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

തലശ്ശേരി-വിവാഹത്തിൽനിന്ന്  കാലുമാറിയ കാമുകിയെ റയിൽവെ സ്‌റ്റേഷനിൽ കണ്ട കാമുകൻ യുവതിയെ എടുത്തിട്ടലക്കി.  തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇരുവരും നേർക്കുനേർ കണ്ടുമുട്ടിയപ്പോഴാണ് യാത്രക്കാരെ അമ്പരപ്പിച്ച് അടിയോടടി  നടന്നത്. മറ്റൊരാളുമായി യുവതിയുടെ വിവാഹമുറപ്പിച്ചതാണ് കാമുകനെ ചൊടിപ്പിച്ചത്.

കണ്ണൂരിലെ സ്വകാര്യ ബാങ്കിൽ ജോലിയുള്ള തലശ്ശേരിക്ക് സമീപം  ഇല്ലിക്കുന്ന് സ്വദേശിയായ 32 കാരനും, സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ 24 കാരിയുമാണ് സ്റ്റേഷനിൽ ഏറ്റുമുട്ിടയത്. മറ്റൊരു വിവാഹം ഉറപ്പിച്ചതിനെ പറ്റി ചോദിച്ചായിരുന്നു ഇരുവരും തമ്മിൽ  റെയിൽവെ സ്റ്റേഷനിൽ ആദ്യം വാക്‌പോര് നടന്നത.് വാക്കേറ്റം മൂത്തതോടെ പൊടുന്നനെ യുവതിയെ, യുവാവ് മുഖത്തടിക്കുകയായിരുന്നു. യുവതി കിട്ടിയത് തിരിച്ചുനൽകിയതോടെ കൂട്ടതല്ലായി. റെയിൽവെ സ്‌റ്റേഷൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. ഇരുവരുടെയും പരാതിയെ തുടർന്ന് രണ്ട് കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തു. 

Latest News