Sorry, you need to enable JavaScript to visit this website.

സി.ഐയുടെ മകനെ ആക്രമിച്ച കേസിൽ യുവാവ് റിമാന്റിൽ

 പേരാമ്പ്ര- പോലീസ് ഓഫീസറുടെ മകനെ ആക്രമിച്ചെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പേരാമ്പ്ര ചെട്യാംകണ്ടി നന്ദു(29)വിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 27 ന് വൈകുന്നേരം സി.ഐയുടെ മകൻ ഗൗതംകൃഷ്ണയുടെ കാർ കായണ്ണ കനാൽപാലം റോഡിലൂടെ പോകുമ്പോൾ കണ്ണമ്പത്ത് കുനി അമ്പലത്തിനടുത്ത് വെച്ച് തടഞ്ഞ് കാറിന്റെ ഗ്ലാസ് തകർക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. മൊബൈൽ ഫോണും ചില സർട്ടിഫിക്കറ്റുകളും എടുത്തതായും പറയുന്നു. നന്ദുവിന്റെ കൂടെ ഉണ്ടായിരുന്ന ആൾ വിദേശത്തേക്ക്  കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. പേരാമ്പ്ര മജിസ്റ്റേട്ട് കോടതി നന്ദുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
 

Latest News