മയക്ക് മരുന്ന് കേസ്, യുവാവിന് കഠിന തടവും പിഴയും 

വടകര- ലഹരി വസ്തുവുമായി പിടിയിലായ കേസിൽ യുവാവിന് 12 വർഷം കഠിന  തടവും ഒരു ലക്ഷം രൂപ പിഴ അടക്കാനും വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഫറോക്ക് നല്ലളം സാദിക്ക് മൻസിൽ ചെമ്മനാശ്ശേരി പറമ്പിൽ സാദിഖി(32)നെയാണ് ശിക്ഷിച്ചത്. 2022 മെയ് 25 ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാ്റ്റ്‌ഫോമിൽ നിന്ന് 250 ഗ്രാം മെത്താഫിത്തമിൻ പിടികൂടിയെന്ന കേസിലാണ് എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.
 

Latest News