സൗദിയിൽ മൂന്നു മാസത്തിനിടെ തൊഴിൽ  അപകടങ്ങളിൽ മരിച്ചത് 50 പേർ

ജിദ്ദ - ഈ വർഷം രണ്ടാം പാദത്തിൽ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 50 പേർ മരണപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് അറിയിച്ചു. മൂന്നു മാസത്തിനിടെ തൊഴിൽ അപകടങ്ങളിൽ 5,845 പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ 188 പേരുടെ പരിക്കുകൾ വൈകല്യങ്ങളോടെ ഭേദമായി. 328 പേരുടെ പരിക്കുകൾ വൈകല്യങ്ങളില്ലാതെയും ഭേദമായി. ശേഷിക്കുന്ന 5,279 പേർ ചികിത്സയിലാണ്. 
രണ്ടാം പാദത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടത് റിയാദിലാണ്. ഇവിടെ 1,474 പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടു. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 981 ഉം മൂന്നാം സ്ഥാനത്തുള്ള ജിദ്ദയിൽ 710 ഉം നാലാം സ്ഥാനത്തുള്ള ജുബൈലിൽ 267 ഉം അഞ്ചാം സ്ഥാനത്തുള്ള മക്കയിൽ 261 ഉം ആറാം സ്ഥാനത്തുള്ള അൽഹസയിൽ 231 ഉം പേർക്ക് മൂന്നു മാസത്തിനിടെ തൊഴിൽ പരിക്കുകൾ നേരിട്ടു. 
അസീറിൽ 228 ഉം മദീനയിൽ 210 ഉം അൽഖസീമിൽ 191 ഉം തബൂക്കിൽ 138 ഉം അൽഖർജിൽ 114 ഉം തായിഫിൽ 85 ഉം ജിസാനിൽ 83 ഉം യാമ്പുവിൽ 52 ഉം ഹഫർ അൽബാത്തിനിൽ 49 ഉം അൽബാഹയിൽ 38 ഉം ഹായിലിൽ 35 ഉം നജ്‌റാനിൽ 32 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 29 ഉം അൽജൗഫിൽ 26 ഉം ദവാദ്മിയിൽ എട്ടും പേർക്കും ബീശയിൽ ഒരാൾക്കും രണ്ടാം പാദത്തിൽ തൊഴിൽ പരിക്കുകൾ നേരിട്ടു. 

Latest News