റിയാദ് - അശ്ലീല ഉൽപന്നങ്ങളുടെ വിൽപന മേഖലയിൽ പ്രവർത്തിച്ചുവന്ന വിദേശിയെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം പിടികൂടി. ഇയാളുടെ പക്കലുണ്ടായിരുന്ന നിയമ വിരുദ്ധ ഉൽപന്നങ്ങൾ വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ നിയമ ലംഘകനെ പിന്നീട് ബന്ധപ്പട്ട വകുപ്പിന് കൈമാറി. രഹസ്യാന്വേഷണം നടത്തി പ്രത്യേകം കെണിയൊരുക്കിയാണ് വിദേശിയെ കഴിഞ്ഞ ദിവസം പിടികൂടിയതെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.






