Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം പേരു കണ്ടപ്പോൾ എം.എൽ.എയുടെ ബന്ധുവും സംഘവും ഡെലിവറി ബോയിയെ ക്രൂരമായി മർദിച്ചു

ഹൈദരാബാദ്- എം.എൽ.എയുടെ നേതൃത്വത്തിൽ കൊറിയർ ഡെലിവറി ബോയിയെ ക്രൂരമായി മർദിച്ചു. കുത്ബുല്ലാപൂർ എംഎൽഎ കെപി വിവേകാനന്ദന്റെ ബന്ധു കെപി വിശാൽ ഗൗഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊറിയർ ഡെലിവറി ബോയിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചത്. മർദനമേറ്റ ഷെയ്ഖ് റെഹാൻ (20) എന്ന യുവാവിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരിക്കയാണെന്ന്  സഹോദരൻ അയാസ് പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡിൽ താമസിക്കുന്ന യുവാവ് കഴിഞ്ഞ ആറുമാസമായി ഹൈദരാബാദിലെ ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ്.

 പാക്കേജ് നൽകാനാണ് റെഹാൻ സ്ഥലത്ത് എത്തിയത്. ഉപഭോക്താവിന്റെ നമ്പറിൽ വിളിച്ചപ്പോൾ അത് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാൻ പറഞ്ഞു.  പ്രദേശത്ത് പുതിയ ആളായതിനാൽ അവിടെ എത്താൻ കുറച്ച് സമയമെടുത്തു. സ്ഥലത്തെത്തിയപ്പോൾ, വൈകിയതിന് ക്ഷമ ചോദിക്കാൻ റെഹാനോട് ആവശ്യപ്പെട്ടു.അഞ്ച് മുതൽ ഏഴ് വരെ ആളുകൾ തെലുങ്കിലാണ് സംസാരിച്ചത്.  താൻ മഹാരാഷ്ട്രക്കാരനാണെന്നും ഭാഷ മനസ്സിലാകുന്നില്ലെന്നും റെഹൻ അവരോട് പറഞ്ഞെന്ന് സഹോദരൻ അയാസ് വിശദീകരിച്ചു.

തുടർന്ന് ആധാർ കാർഡ് കാണിക്കാൻ ഒരാൾ ആവശ്യപ്പെട്ടു. പേര് കണ്ടപ്പോൾ കൂടുതൽ ഒന്നും പറയാതെ അവർ  വടികൊണ്ട് അടിക്കാൻ തുടങ്ങി. എം.എൽ.എയുടെ ബന്ധു വിശാൽ ഗൗഡാണ് അക്രമികൾക്ക് നേതൃത്വം നൽകിയതെന്ന് എങ്ങനെ തിരിച്ചറിഞ്ഞുവെന്ന ചോദ്യത്തിന്  പ്രദേശത്ത് അയാളുടെ പോസ്റ്ററുകൾ ഉണ്ടെന്ന് അയാസ് പറഞ്ഞു. ആരാണ് അവനെ തല്ലിയത് എന്ന് ചോദിച്ചപ്പോൾ  ഗൗഡിന്റെ ഫോട്ടോയുള്ള ഒരു പോസ്റ്റർ ചൂണ്ടിക്കാണിച്ചുവെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു.

സംഭവത്തിന് ശേഷം ജീഡിമെട്‌ല പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വിശാൽ ഗൗഡിനെതിരെ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും അയാസ് ആരോപിച്ചു. എന്നാൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കിൾ ഇൻസ്പെക്ടർ എം പവൻ പറഞ്ഞു. അവർ ഇന്ന് വന്നാൽ, അവരുടെ പരാതി ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാതി സ്വീകരിക്കാൻ വിസമ്മതിച്ച പ്രതികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് എംബിടി വക്താവ് അംജദുല്ല ഖാൻ ആവശ്യപ്പെട്ടു. ഇരയും സഹോദരനും  സമീപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിശാൽ ഗൗഡ് നേരത്തെയും ഇത്തരം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Latest News