Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകൻ സി.എ പരീക്ഷ പാസായില്ല മനംനൊന്ത് അമ്മ ജീവനൊടുക്കി

ഹൈദരാബാദ്- മകൻ ചാർട്ടേഡ് അക്കൗണ്ടൻസി (സിഎ) പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. ഹൈദരാബാദിലെ ഗജുലാരാമരത്തിലെ ബാലാജി നഗർ എൻക്ലേവിലാണ് വീട്ടമ്മയായ പുഷ്പ ജ്യോതി (41)  സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. 

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിലെ ജീഡിമെറ്റ്‌ല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ ഭാവിയെ ഓർത്ത് വിഷമിച്ച ജ്യോതി വീട്ടിൽ തനിച്ചായപ്പോഴാണ് ക്രൂരമായ നടപടി സ്വീകരിച്ചതെന്നും ഇവരുടെ ഭർത്താവ് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണെന്നും പോലീസ് പറഞ്ഞു.ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ഇവരിൽ ഒരാളാണ് അടുത്തിടെ സിഎ പരീക്ഷ എഴുതിയത്.

Latest News