മുംബൈ-രാജ്യത്ത് നിലവിലുള്ള സാമ്പത്തിക സാഹചര്യം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ചൊവ്വാഴ്ച ആരംഭിച്ച ആര്‍ബിഐ പണനയ സമിതിയുടെ യോഗത്തിലെ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. റിപ്പോ നിരക്ക് നിലവിലുളള 6.50 ശതമാനത്തില്‍നിന്ന് ഉയർത്തില്ലെന്നും രാജ്യത്തെ പണലഭ്യത നിയന്ത്രിക്കുന്നതിനുളള മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി 6.75 ശതമാനത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നില്ലെങ്കിലും സാഹചര്യമനുസരിച്ച് തക്കതായ നടപടികള്‍ എടുക്കാനുള്ള തയാറെടുപ്പോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്ക് വര്‍ധിച്ചേക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരക്ക് ഉയര്‍ത്താത്ത തുടര്‍ച്ചയായ മൂന്നാം പണനയ സമിതി യോഗമാണിത്.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതിന് തൊട്ടുമുന്‍പ് ഇത് 6.25 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 250 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്. ജൂണില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 4.81 ശതമാനമായിരുന്നു. രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് ആര്‍ബിഐയുടെ സഹനപരിധി. ഉപഭോക്തൃ വില സൂചിക (സിപിഐ) സംബന്ധിച്ച വിശദവി