35 വരൂപ വാടക നല്‍കാനായില്ല,  കോണ്‍ഗ്രസ് ഓഫീസ് ഒഴിയാന്‍ ഉടമയുടെ നോട്ടീസ് 

വാടക അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അലഹബാദിലെ കോണ്‍ഗ്രസ് ഓഫീസ് ഒഴിയാന്‍ കെട്ടിട ഉടമയുടെ നോട്ടീസ്. മാസവാടകയിനത്തില്‍ നല്‍കേണ്ട 35 രൂപ കാലങ്ങളായി കുടിശികയായതിനെ തുടര്‍ന്ന് ഏകദേശം 50,000 രൂപയായി വര്‍ദ്ധിച്ചിരുന്നു. തുടര്‍ന്നാണ് സ്വാതന്ത്ര്യ സമര ചരിത്രം പേറുന്ന ഓഫീസ് ഒഴിയാന്‍ ഉടമ നോട്ടീസ് നല്‍കിയത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഇന്ധിരാ ഗാന്ധി, കമലാ നെഹ്‌റു തുടങ്ങിയവര്‍ നിര്‍ണായക യോഗങ്ങള്‍ നടത്തിയിട്ടുള്ള അലഹബാദ് ചൗക്ക് ലൊക്കാലിറ്റിയിലെ ഓഫീസിനാണ് ദുര്‍ഗതി. കാലങ്ങളായി വാടക അടക്കാത്തതിനെ തുടര്‍്ന്ന്  പതിറ്റാണ്ടുകള്‍  പഴക്കമുള്ള ഓഫീസ് കെട്ടിടം ഒഴിയാന്‍ ഉടമ രാജ് കുമാര്‍ ശരാവത്ത് നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കെട്ടിടം ഒഴിയേണ്ടി വരുമെന്ന് ആയപ്പോള്‍ ഓഫീസിന്റെ ചുമതലയുള്ള നേതാവ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബര്‍ക്കും ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്തയച്ചു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന്  പണം പിരിച്ച് ഉടന്‍  വാടക അടക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം
 

Latest News