Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി മസ്ജിദിൽ ഏഴാം ദിവസവും സർവേ തുടരുന്നു; ഹിന്ദു-മുസ്ലിം സഹകരണമെന്ന് അഭിഭാഷകൻ

വാരണാസി- ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഏഴാം ദിവസവും  ശാസ്ത്രീയ സർവേ തുടരുന്നു. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾ സഹകരിച്ചാണ് കോടതി ഉത്തരവ് പാലിക്കുന്നതെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ  പറഞ്ഞു. എഎസ്ഐ സർവേ സുഗമമായും ചിട്ടയായും നടക്കുകയാണെന്നും ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ കോടതി ഉത്തരവ് പാലിച്ച്  സഹകരിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ശുഭാഷ് നന്ദൻ ചതുർവേദി പറഞ്ഞു.

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ എഎസ്ഐ  സംഘം വ്യാഴാഴ്ച രാവിലെയാണ് സർവേ പുനരാരംഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള വുദുഖാന ഒഴികെയുള്ള ഗ്യാൻവാപി സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദ് ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോ ർമ്മിച്ചതെന്ന് കണ്ടെത്താനാണ് പുരാവസ്തു വകുപ്പിനെ  സർവേ നടത്താൻ അനുവദിച്ചത്.

വുദുഖാന ഒഴികെയുള്ള ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേ നടത്താൻ എഎസ്‌ഐയെ അനുവദിച്ച വാരണാസി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പള്ളി പരിപാലിക്കുന്ന അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. വുദുഖാനയിലാണ്ക ഴിഞ്ഞ വർഷം ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നത്.  

Latest News