മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം നടന്നതായി പരാതി, ഇരയായത് മെയ്തേയ് യുവതി

ഇംഫാല്‍ - സംഘര്‍ഷം അയവില്ലാതെ തുടരുന്ന മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം നടന്നതായി പരാതി.  മെയ്തേയ് വിഭാഗത്തില്‍ പെട്ട യുവതിയെ കുക്കി വിഭാഗത്തില്‍ പെട്ട പുരുഷന്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. മെയ് മൂന്നിന് ചുരാചന്ദ്പൂരില്‍ വെച്ച് കുക്കി അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി ബിഷ്ണുപൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെയ് മൂന്നിന് താനും മറ്റുചിലരും ചുരാചന്ദ്പൂരിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അജ്ഞാതരായ കുക്കി അക്രമികള്‍ തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ബിഷ്ണുപൂര്‍ വനിതാ പോലീസ് പരാതി ചുരാചന്ദ്പൂര്‍ സ്റ്റേഷന് കൈമാറിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

Latest News