യുവതി കുത്തേറ്റ് മരിച്ചതിന് പ്രകോപനമായത് പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് കളിയാക്കിയത്

കൊച്ചി - കലൂരിലെ ഹോട്ടലില്‍ യുവതി കുത്തേറ്റ് മരിച്ചതിന് പ്രകോപനമായത് പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ യുവതി സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണെന്ന് പ്രതി നൗഷിദിന്റെ മൊഴി. നൗഷിദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയതെന്നും പോലിസ് സൂചന നല്‍കുന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മ(27)യാണ് എളമക്കരയിലെ ഹോട്ടലില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോട്ടലിലെ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷിദി(31)നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൗഷിദ് കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. രേഷ്മയെ ഇന്നലെ രാത്രി 10.45നാണ് എളമക്കരയിലെ റൂമില്‍ നൗഷിദ് കുത്തി കൊലപ്പെടുത്തിയത്. രേഷ്മയും നൗഷിദുമായി മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. 

 

Latest News