മോഡി വ്യാഴാഴ്ച സഭയിലെത്തുമെന്ന് രാജ്‌നാഥ് സിംഗ്, അവിശ്വാസ പ്രമേയത്തിന് മറുപടി പറയും

ന്യൂദല്‍ഹി- എന്‍.ഡി.എ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ലോക്‌സഭയിലെത്തുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നാളെ സഭയില്‍ ഹാജരാകും. സഭ നിര്‍ത്തിവയ്ക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്രമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു.
ജൂലൈ 26ന് മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ രണ്ടു ദിവസമായി ചര്‍ച്ച നടക്കുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടിക്കും (ബിജെപി) അതിന്റെ സഖ്യകക്ഷികള്‍ക്കും ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസ പ്രമേയം വിജയിക്കില്ല.

 

Latest News