മദ്യപിച്ച് എത്തിയ പിതാവ് മകനെ തലയ്ക്ക് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി - മദ്യപിച്ച് എത്തിയ പിതാവ് മകനെ തലയ്ക്ക് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചു. ഇടുക്കി ആനച്ചാല്‍ മുതുവാന്‍ കുടിയില്‍  മഞ്ചുമലയില്‍ ശ്രീജിത്ത് (16) ആണ് വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ശ്രീജിത്തിന്റെ അച്ഛന്‍ സിനോജിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.  ശ്രീജിത്തിനെ വെട്ടുന്നത് തടയാനെത്തിയ ശ്രീജിത്തിന്റെ  അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. ഇവരും ചികിത്സയിലാണ്. പിതാവ്  സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. 

 

Latest News