Sorry, you need to enable JavaScript to visit this website.

കരിപ്പൂർ അബ്ദുൾകരീം വധക്കേസ്: വയോധികനെയും മകനെയും വെറുതെവിട്ടു

മഞ്ചേരി-കരിപ്പൂർ കരുവാൻകല്ല് നടകശേരി തണ്ണിപ്പിലായിൽ അബ്ദുൾ കരീമി (52)നെ മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ എഴുപതുകാരനെയും മകനെയും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടു.  പെരുവള്ളൂർ കരുവാൻകല്ല് വള്ളിക്കുന്നൻ അഹമ്മദ്കുട്ടി (70), മകൻ നിയാസ് അഹമ്മദ് (37) എന്നിവരെയാണ് ജഡ്ജി എം. തുഷാർ വെറുതെ വിട്ടത്.  2014 ജനുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.  അതിർത്തി തർക്കത്തെ തുടർന്ന് അബ്ദുൾകരീമിനെ പ്രതികൾ മർദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.  എന്നാൽ കൊല്ലപ്പെട്ട അബ്ദുൾകരീം വർഷങ്ങളായി ഹൃദ്രോഗിയായിരുന്നുവെന്നും ഹൃദയ സ്തംഭനമാണ് മരണകാരണമെന്നും പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. ജോസി ജേക്കബ്, അഡ്വ. കെ. സുമൻ, അഡ്വ. കെ.എ ഹനാൻ ഹമീദ് എന്നിവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  38 സാക്ഷികളെ വിസ്തരിച്ച കോടതി 51 രേഖകളും ഒമ്പതു തൊണ്ടി മുതലുകളും പരിശോധിച്ചു.
 

Latest News