വലതിനു പകരം ഇടതുവൃക്ക നീക്കി, ഇന്ത്യന്‍ ഡോക്ടര്‍ക്ക് യു.എസില്‍ പിഴ

ഫ്‌ളോറിഡ- ഇന്ത്യന്‍ വംശജനായ യൂറോളജിസ്റ്റ് രോഗിയുടെ വലതു വൃക്കക്കു പകരം ഇടതു ഭാഗത്തുനിന്നു മുഴ നീക്കം ചെയ്തു. ഫ്‌ളോറിഡയിലുളള ഡോ. സമീപ് പട്ടേലിനു  7,236 ഡോളര്‍ പിഴ ചുമത്തിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാതോളജി ടെസ്റ്റ് റിപ്പോര്‍ട്ട് വന്നപ്പോഴാണ് ഡോക്ടറുടെ അബദ്ധം പുറത്തു വന്നത്.  പ്രശ്‌നം മനസിലാവാതെ രോഗി രണ്ടു മാസം കഴിഞ്ഞു ഒര്‍ലാണ്ടോയില്‍ അഡ്‌വെന്റ് ഹെല്‍ത്തില്‍ വേദനയുമായി എത്തി. സ്‌കാന്‍ ചെയ്തപ്പോഴാണ് വലതു വശത്തെ, രോഗം ബാധിച്ച വൃക്ക നീക്കിയില്ലെന്നു കണ്ടെത്തിയത്.

രണ്ടു മാസം രോഗിയെ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നു ഹെറാള്‍ഡ് വിശദീകരിച്ചില്ല. പട്ടേലിനു അമേരിക്കന്‍ ബോര്‍ഡ് ഓഫ് യൂറോളജിയുടെ സര്‍ട്ടിഫിക്കറ്റും ഫ്‌ളോറിഡയില്‍നിന്നു ലൈസന്‍സും ഉണ്ട്.

 

Latest News