Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിദ്ദീഖിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു

കൊച്ചി- സംവിധായകന്‍ സിദ്ദിഖിന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനത്തില്‍ മൃതദേഹം ഖബറടക്കി. 

മസ്ജിദ് അങ്കണത്തില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെയാണ് മൃതദേഹം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചത്. സിദ്ദീഖിനെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സിനിമ- രാഷ്ട്രീയ- സംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ചലചിത്ര ആസ്വാദകരും സിദ്ദീഖിന് ആദരവോടെ യാത്രയയപ്പ് നല്‍കി. 

ഉച്ചക്ക്് പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയ സിദ്ദീഖിന്റെ മൃതശരീരം വൈകിട്ട് അഞ്ച് മണിയോടെയാണ് മസ്ജിദില്‍ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

Latest News