Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിന് പിന്നാലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകളും പുറത്ത്

കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പേരിൽ ഉയർന്ന മാസപ്പടി വിവാദത്തിന് പിന്നാലെ സി.എം.ആർ.എല്ലിന്റെ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) മാസപ്പടി പട്ടികയിൽ ഇരു മുന്നണിയിലെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകളും പുറത്ത്. 
 രാഷ്ട്രീയ പാർട്ടികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകിയ പണത്തിനൊപ്പമാണ് പണം നൽകിയ നേതാക്കളുടെ പേരുകൾ ചുരുക്കപ്പേരിലുള്ളതെന്നാണ് പറയുന്നത്. സി.എം.ആർ.എൽ സി.എഫ്.ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത ഡയറി രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്. പണം നൽകിയവരുടെ പേരുകൾ കെ.കെ, പി.വി, എ.ജി, ഒ.സി, ഐ.കെ, ആർ.സി എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകളിലാണ് ചേർത്തത്. ഇതെല്ലാം കേരളത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ പേരുകളാണെന്നാണ് സുരേഷ് കുമാർ നൽകിയ മൊഴിയെന്നാണ് വിവരം. 
 ഇതിൽ കെ.കെ കുഞ്ഞാലിക്കുട്ടിയും പി.വി പിണറായി വിജയനും എ.ജി എ ഗോവിന്ദനും ഒ.സി ഉമ്മൻ ചാണ്ടിയും ഐ.കെ ഇബ്രാഹിംകുഞ്ഞും ആർ.സി  രമേശ് ചെന്നിത്തലയുമാണെന്നാണ് വ്യാഖ്യാനങ്ങൾ. കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിനും വ്യവസായത്തിന് മറ്റു തടസങ്ങൾ വരാതെയിരിക്കാനുമാണ് പണം നൽകുന്നതെന്നാണ് സുരേഷ് കുമാറിന്റെ വിശദീകരണം. ഉടമയായ ശശിധരൻ കർത്തയുടെ നിർദ്ദേശപ്രകാരമാണ് പണം നൽകിയതെന്നും മൊഴിയുണ്ട്. സംഭവത്തിൽ പരാമർശിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ കൂടി പ്രതികരണം ലഭിച്ചാലെ ആരോപണത്തിലെ വസ്തുത സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.

Latest News