വീണ വിജയനെതിരായ കണ്ടെത്തല്‍, വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എ.കെ. ബാലന്‍

തിരുവനന്തപുരം - വീണ വിജയനെതിരായ ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തലിനെ കുറിച്ച് വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അജണ്ട സെറ്റ് ചെയ്യുകയാണോയെന്ന് സംശയമുണ്ടെന്നും. പിണറായി വിജയനേയും കുടുംബത്തെയും തകര്‍ക്കുക എന്നത് മാധ്യമങ്ങളുടെ ലക്ഷ്യമാണെന്നും ബാലന്‍ പറഞ്ഞു. കാര്യങ്ങള്‍ക്ക് വ്യക്തത വന്ന ശേഷം പ്രതികരിക്കാമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ യു ഡി എഫിന് അടിയന്തിര പ്രമേയത്തിന്റെ ദാരിദ്യം കുറക്കാന്‍ മാധ്യമങ്ങള്‍ വിഷയങ്ങള്‍ ഇട്ട് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News