പുതുപ്പള്ളി തെരഞ്ഞെടുപ്പ് ; യു ഡി എഫിന്റെ സമരപരിപാടികളും നേതൃ യോഗങ്ങളും മാറ്റി

തിരുവനന്തപുരം - പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു ഡി എഫിന്റെ  സമരപരിപാടികളും പ്രതിഷേധ യോഗങ്ങളും പാര്‍ട്ടി നേതൃയോഗങ്ങളും മാറ്റിവച്ചു. ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് പരിപാടികള്‍ മാറ്റിയത്.  മാറ്റിവെച്ച പരിപാടികളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടറിയേറ്റ് വരെ സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പദയാത്ര ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് മാറ്റിയത്. സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്ന എട്ട് ജില്ലകളിലെ ജില്ലാ നേതൃയോഗങ്ങളും മാറ്റി. ആറ് ജില്ലാ നേതൃയോഗങ്ങള്‍ നേരത്തെ നടന്നിരുന്നു.

 

Latest News