രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയിൽ തുടങ്ങി, ഹൃദയത്തിൽനിന്നാണ് സംസാരമെന്ന് രാഹുൽ

ന്യൂദൽഹി- മോഡി സർക്കാറിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രസംഗം തുടങ്ങി. ഹൃദയത്തിൽനിന്നാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. നരേന്ദ്ര മോഡി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ രണ്ടാം ദിവസം രാവിലെ 11ാണ് പാർലമെന്റിൽ പുനരാരംഭിച്ചു. മണിപ്പൂരിന് വേണ്ടിയാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് കോൺഗ്രസ് ലോക്സഭാ എംപി ഗൗരവ് ഗൊഗോയ് ചൊവ്വാഴ്ച അവിശ്വാസ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. 

Latest News